Sorry, you need to enable JavaScript to visit this website.

അമിത്ഷായുടെ വിമാനത്തിന്  അനുമതി നൽകിയത് കിയാൽ

തിരുവനന്തപുരം- കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമിത്ഷായുടെ വിമാനത്തിന് ഇറങ്ങാൻ അനുമതി നൽകിയത് കേരള ഗവൺമെൻറ് അല്ലെന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയാണെന്നും 'കിയാൽ' അധികൃതർ  അറിയിച്ചു. 
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഷെഡ്യൂൾഡ് ഫ്‌ളൈറ്റുകളുടെ ഓപറേഷൻ 2018 ഡിസംബർ ആറിന് ശേഷമാണ് അനുവദിക്കാവുന്നതെങ്കിലും നോൺ ഷെഡ്യൂൾഡ് ഫ്‌ളൈറ്റുകളുടെ ഓപറേഷൻ ലൈസൻസ് ലഭിച്ച ഒരു എയർപോർട്ട് എന്ന നിലയിൽ ആര് അഭ്യർഥിച്ചാലും എയർപോർട്ട് കമ്പനിക്ക് വിമാനം ഇറക്കുവാനുള്ള അനുമതി നൽകാവുന്നതാണ്. അതിന് ആവശ്യമായ ചിലവ് അതാത് വിമാന കമ്പനികൾ എയർപോർട്ട് ഓപ്പറേറ്ററായ കണ്ണൂർ അന്താരാഷ്ട വിമാനത്താവള കമ്പനിക്ക് നൽകണമെന്ന് മാത്രം. അതനുസരിച്ച് അമിത്ഷായുടെ വിമാനത്തിന് അനുമതി നൽകുകയും ആ കമ്പനി നിയമാനുസ്യതമായി തരേണ്ട ചാർജ് നൽകി. ഇത് കൂടാതെ, രണ്ട് നോൺ ഷെഡ്യൂൾഡ് ഫ്‌ളൈറ്റുകൾക്കും വിമാനത്താവള കമ്പനി അനുമതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ സർക്കാർ ഭരണകാലത്ത് പരീക്ഷണ പറക്കൽ നടത്തിയപ്പോൾ കണ്ണൂർ വിമാനത്താവളത്തിൽ ഒട്ടുമിക്ക ജോലികളും ബാക്കിയായിരുന്നു. അന്ന് റൺവേ ഏകദേശം 2300-ഓളം മീറ്റർ മാത്രമാണ് പണി കഴിഞ്ഞിരുന്നത്. റൺവേ ആൻറ് സേഫ്റ്റി എരിയ, പാരലൽ ടാക്‌സി വേ, എയർഫീൽഡ് ഗ്രൗണ്ട് ലൈറ്റിങ്ങ്, അപാച്ച് ലൈറ്റിങ്ങ്, ഹയർ സ്റ്റേഷനുകൾ, നാവിഗേഷന് വേണ്ടിയുള്ള ഉഢഛഞ, സുരക്ഷാമതിൽ, അഠഇ ടവർ എന്നിവയുടെ പണികൾ പൂർത്തിയായിരുന്നില്ല. മാത്രമല്ല, വൈദ്യുതി, വെള്ളം എന്നീ അവശ്യ സർവ്വീസുകൾ തയ്യാറായിരുന്നില്ല. അകത്തുള്ള വിവിധ റോഡുകളും പണിതിരുന്നില്ല. പാസഞ്ചർ ടെർമിനൽ ബിൽഡിങ്ങിൻറെ പണി പോലും ഏകദേശം 50% മാത്രമായിരുന്നു പൂർത്തിയായത്.
ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മേൽപറഞ്ഞ കാര്യങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞു. കൂടാതെ അത്യാധുനിക എക്‌സ്‌റേ, എയറോബ്രിഡ്ജ് എന്നിവയും വിവിധ നൂതന ഉപകരണങ്ങളും ഇൻസ്റ്റലേഷൻസും എയർപോർട്ടിൽ സജ്ജമാക്കുകയും എയർപോർട്ട് പ്രവർത്തനത്തിന് ആവശ്യമായ ലൈസൻസിന് അപേക്ഷിക്കുകയും ചെയ്തു. ഉഏഇഅ യുടെതടക്കം വിവിധ പരിശോധനകൾക്ക് ശേഷം വളരെ പെട്ടെന്ന് തന്നെ ലൈസൻസ് ലഭിക്കുകയും ചെയ്തു. വളരെ കൃത്യമായും വേഗത്തിലുമുളള പ്രവർത്തനമാണ് ഇതിന് വേണ്ടി നടത്തിയത്. എയറോഡ്രോം ലൈസൻസിങ്ങ് കാര്യങ്ങൾ വേഗത്തിലാക്കാൻ ന്യൂഡൽഹിയിൽ ഒരു സ്‌പെഷ്യൽ ഓഫീസറെ കേരള സർക്കാർ നിയമിക്കുകയും ചെയ്തിരുന്നു. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഡിസംബർ ആറുവരെ നോൺ ഷെഡ്യൂൾഡ് ഓപ്പറേഷൻസിന് വേണ്ടി അഭ്യർത്ഥിക്കുന്ന എല്ലാ വിമാന കമ്പനികൾക്കും തുടർന്നും അനുമതി ആവശ്യാനുസരണം നൽകുമെന്നും 'കിയാൽ' അറിയിച്ചു. 

 

Latest News