Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'മോഡി ശിവലിംഗത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന തേള്‍'; പറഞ്ഞത് ആര്‍.എസ്.എസ് നേതാവെന്ന് ശശി തരൂര്‍- Video

ബംഗളൂരു- മറ്റൊരു വിവാദത്തിനു കൂടി തിരികൊളുത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പരാമര്‍ശം. പ്രധാനമന്ത്രി നരേന്ദ്ര മോഡി ശിവലിംഗത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന തേള്‍ പോലെയാണെന്നായിരുന്നു പരാമര്‍ശം. കൈ കൊണ്ട് എടുത്തു മാറ്റാനും കഴിയില്ല, ചെരിപ്പൂരി അടിക്കാനും പറ്റില്ല- ഇതു പറഞ്ഞത് പേരുവെളിപ്പെടുത്താത്ത ഒരു ആര്‍.എസ്.എസ് നേതാവാണെന്നും തരൂര്‍ പറഞ്ഞു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വിനോദ് കെ. ജോസിനോട് ആര്‍.എസ്.എസ് നേതാവ് പറഞ്ഞ വിശേഷണം തരൂര്‍ ഉദ്ധരിക്കുകയായിരുന്നു. ബെംഗളുരു സാഹിത്യ സമ്മേളനത്തില്‍ ഞായറാഴ്ച നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു തരൂര്‍.

Latest News