Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്ത്രീകൾക്കൊപ്പം വേദി പങ്കിട്ടത് അബദ്ധം; വിശദീകരണവുമായി കാന്തപുരം- Video

കോഴിക്കോട്- മർകസ് നോളെജ് സിറ്റിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്ത്രീകളും പുരുഷൻമാരും ഇടകലർന്നു ഇരുന്ന സംഭവത്തിൽ വിശദീകരണവുമായി കാന്തപുരം എ.പി അബൂബക്കർ മുസ്്‌ലിയാർ. ചടങ്ങ് സംഘടിപ്പിച്ചതിലെ പിഴവായിരുന്നു ഇങ്ങിനെ സംഭവിക്കാൻ കാരണമെന്നും തെറ്റുപറ്റിയതിൽ ഖേദിക്കുന്നുവെന്നും കാന്തപുരം വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന പദ്ധതികൾക്കായി പ്രവർത്തിക്കുന്ന യുണൈറ്റഡ് യൂത്ത് സർക്യൂട്ടും മർകസും സംയുക്തമായി സംഘടിപ്പിച്ച മർകസ് യുണൈറ്റഡ് യൂത്ത് സമ്മിറ്റിലായിരുന്നു വിവാദമായ സംഭവം.

പലരാജ്യങ്ങളിലും നിന്നുള്ളവർ പങ്കെടുക്കുന്ന ചടങ്ങിൽ പാലിക്കേണ്ട നിബന്ധനകളെ പറ്റി നേരത്തെ തന്നെ നിർദ്ദേശങ്ങൾ നൽകിയിരുന്നുവെങ്കിലും അത് ഗൗനിക്കാതെ യൂറോപ്യൻ സ്ത്രീകൾ അവിടെ വന്നിരിക്കുകയായിരുന്നു. ഇതിലെ അപാകത പരിഹരിക്കണമെന്ന് ഉടൻ സംഘാടകരോട് ആവശ്യപ്പെട്ടു.  ഇവരെ അവിടെനിന്ന് മാറ്റി മറ്റൊരു സ്ഥലത്ത് ഇരിപ്പിടം നൽകണമെന്ന് നിർദ്ദേശിച്ചു. ചടങ്ങിൽ എല്ലാവരും ഒന്നിച്ചിരിക്കുന്ന സന്ദർഭമുണ്ടായത് നമ്മുടെ അടുത്ത് പറ്റിയ അബദ്ധമാണെന്നും ഇതിൽ ഖേദിക്കുന്നുവെന്നും കാന്തപുരം പറഞ്ഞു.  അറിയാതെ പറ്റിയ അബദ്ധമായിരുന്നു. കരുതിക്കൂട്ടി നയമോ പദ്ധതിയോ മാറ്റിയതല്ല. ആര് തെറ്റ് ചെയ്താലും അല്ലാഹുവിന്റെ മുന്നിൽ പശ്ചാതാപിച്ച് ചെയ്ത് മടങ്ങുകയും വിശ്വാസവും ശരീരവും ശുദ്ധിയാക്കുകയും ചെയ്യുകയാണ് വേണ്ടതെന്നും കാന്തപുരം പറഞ്ഞു.  

മർകസ് നോളജ് സിറ്റിയിൽ നടന്ന ത്രിദിന സമ്മിറ്റിൽ ലോകത്തെ പത്ത് രാഷ്ട്രങ്ങളിൽ നിന്നുള്ള മൂന്നൂറ് യുവ പ്രതിഭകളാണ് പങ്കെടുത്തത്. ഐക്യരാഷ്ട്രസഭയുടെ സംരഭങ്ങളും നയതന്ത്ര രീതികളും യുവാക്കൾക്ക് പകർന്നു നൽകി മികച്ച ഭാവി നേതൃത്വങ്ങളെ അന്താരാഷ്ട്ര രംഗത്ത് വാർത്തെടുക്കുക എന്നതായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം. 

മലയാളം ന്യൂസ് ആപ് പുതുമകളോടെ ഗുഗ്ള്‍ പ്ലേ സ്റ്റോറിലും ആപ്പ്ള്‍ ആപ്‌സ്റ്റോറിലും സൗജന്യം. ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ലിങ്കില്‍ ക്ലിക് ചെയ്യുക.
 

Latest News