കാഥികൻ തലവടി രാമചന്ദ്രൻ നിര്യാതനായി

പുനലൂർ- കാഥികൻ ശ്രീരാഗം തലവടി രാമചന്ദ്രൻ (70) നിര്യാതനായി. അധ്യാപകനും റേഡിയോ, ടി.വി ആർട്ടിസ്റ്റുമായിരുന്നു. ഹൈന്ദവ പുരാണ ഇതിഹാസ കഥകൾ വേദിയിൽ കഥാപ്രസംഗമായി അവതരിപ്പിച്ചിട്ടുണ്ട്. കഥാപ്രസംഗ രംഗത്ത് 40 വർഷം പ്രവർത്തിച്ചു. 'അംബ' എന്ന കഥയ്ക്ക് കേരള സംഗീത നാടക അക്കാദമിയുടെയും ഭീഷ്മർ എന്ന കഥയ്ക്ക് സംസ്ഥാന അധ്യാപക കലാ സാഹിത്യ സമിതിയുടെയും അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: ശാന്തകുമാരി അമ്മ. മക്കൾ: ജയ, രാജേഷ്, സ്മിത. മരുമക്കൾ: സുരേഷ്, സുമ, അനൂപ്.
 

Latest News