പതിമൂന്ന് വയസ്സായ മകളെ പീഡിപ്പിക്കാന്‍ ശ്രമം; അച്ഛന്‍ അറസ്റ്റില്‍

ആലപ്പുഴ-മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അച്ഛനെ പോക്‌സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. 13 വയസ്സായ പെണ്‍കുട്ടി അച്ഛന്റെ പീഡനങ്ങളെ കുറിച്ച് പ്രദേശത്തെ അഭിഭാഷകനോട് വിവരം പറയുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അമ്മ ഉപേക്ഷിച്ചു പോയ പെണ്‍കുട്ടി അച്ഛന്റെ അമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഏറെ നാളായി അച്ഛന്‍ ശല്യം ചെയ്യുന്നുവെന്നാണ് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയത്.

 

Latest News