ബാങ്കോക്ക്- സുന്ദരിപ്പട്ട മത്സരത്തില്‍ പ്രഖ്യാപനം കേട്ടയുടന്‍ അന്താരാഷ്ട്ര സൗന്ദര്യ റാണി തളര്‍ന്നു വീണു. മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ മത്സരത്തില്‍ കിരീടം ചൂടിയ മിസ് പരാഗ്വേ ക്ലാര സോസയാണ് വേദിയില്‍ തളര്‍ന്നു വീണത്. അല്‍പ സമയത്തിനകം സൗന്ദര്യ റാണിക്ക് ബോധം തിരിച്ചുകിട്ടി. മത്സര വേദിയില്‍ രണ്ടാം സ്ഥാനം നേടിയ മീനാക്ഷി ചൗധരി ആശ്ലേഷിക്കാനൊരുങ്ങവെയാണ് ക്ലാര സോസ കൈയില്‍ നിന്ന് വഴുതി സ്‌റ്റേജില്‍ വീണത്.
പ്രഖ്യാപനത്തിനു തൊട്ടു മുമ്പ് എന്തു തോന്നുന്നുവെന്ന അവതാരകയുടെ ചോദ്യത്തിന് ഹൃദയാഘാതം വരുന്നതു പോലെ തോന്നുവെന്നായിരുന്നു ക്ലാര സോസ നല്‍കിയ മറുപടി.