പൊടിക്കാറ്റ്: ഖുറയ്യാത്ത്-ത്വബർജൽ റോഡിൽ അപകടങ്ങൾ

ശക്തമായ പൊടിക്കാറ്റിനിടെ ഖുറയ്യാത്ത്-ത്വബർജൽ റോഡിൽ അപകടത്തിൽപെട്ട വാഹനങ്ങൾ.

ഖുറയ്യാത്ത് - ശക്തമായ പൊടിക്കാറ്റിനിടെ ഖുറയ്യാത്ത്-ത്വബർജൽ റോഡിൽ ഏതാനും വാഹനാപകടങ്ങളുണ്ടായി. വ്യാഴാഴ്ചയാണ് സംഭവം. ട്രെയിലറുകളും ലോറികളും ടാങ്കറുകളും കാറുകളും കൂട്ടിയിടിച്ച് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽ പെട്ട ലോറികളിൽ നിന്ന് റോഡിൽ പഴവർഗങ്ങളും പച്ചക്കറികളും അടക്കമുള്ള ചരക്കുകൾ ചിതറിത്തെറിച്ചു. ശക്തമായ പൊടിക്കാറ്റ് മൂലം ദൃശ്യക്ഷമത കുറഞ്ഞതിനാൽ റോഡിൽ നിർത്തിയിട്ട ലോറികൾക്കു പിന്നിൽ മറ്റു വാഹനങ്ങൾ ഇടിക്കുകയായിരുന്നു.


 

Latest News