കരിപ്പൂരില്‍ ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനസ്ഥാപിച്ചു

ന്യൂദല്‍ഹി- കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വെ വികസനത്തിന്റെ ഭാഗമായി രണ്ടു വര്‍ഷം മുമ്പ് നെടുമ്പാശ്ശേരിയിലേക്കു മാറ്റിയ ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുനസ്ഥാപിച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി ടൂറിസം മന്ത്രി അല്‍ഫോണ്‍ കണ്ണന്താനത്തെ അറിയിച്ചതാണിത്. അടുത്ത വര്‍ഷം ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് കൊച്ചിക്കൊപ്പം കോഴിക്കോട്ടും ഉണ്ടായിരിക്കുമെന്ന് നേരത്തെ കേന്ദ്ര ഹജ് കമ്മിറ്റി സംസ്ഥാന ഹജ് കമ്മിറ്റിയെ അറിയിച്ചിരുന്നു. ഏറെ മുറവിളികള്‍ക്കൊടുവിലാണ് കരിപ്പൂരില്‍ ഹജ് യാത്രാ കേന്ദ്രം തിരിച്ചെത്തുന്നത്.
Letteer

Latest News