മഅ്ദനി കേരളത്തിലേക്ക്; ഉമ്മയെ സന്ദര്‍ശിക്കാന്‍ അനുമതി

ബംഗളൂരു- അര്‍ബുദബാധിതയായ ഉമ്മയെ കാണാന്‍ കേരളത്തിലേക്ക് പോകാന്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്ക് അനുമതി. അദ്ദേഹത്തിന് ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാലുവരെ കേരളത്തില്‍ തങ്ങാന്‍ ബംഗളൂരു സ്‌ഫോടന കേസില്‍ വിചാരണ നടത്തുന്ന എന്‍.ഐ.എ പ്രത്യേക കോടതി അനുമതി നല്‍കി.
ഉമ്മ അസ്മ ബീവിയുടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് കരുനാഗപ്പള്ളിയിലെ അന്‍വാര്‍ശേരിയിലെ തോട്ടുവാല്‍ മന്‍സിലിലേക്ക് പോകാന്‍ അനുമതി തേടി മഅ്ദനി കോടതിയെ സമീപിച്ചത്. ഉമ്മയുടെ ഒരു ഭാഗം തളര്‍ന്നുവെന്നും ഈ സാഹചര്യത്തില്‍ രണ്ടാഴ്ചക്കാലത്തേക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മേയില്‍ കോടതിയുടെ അനുമതിയോടെ ഉമ്മയെ സന്ദര്‍ശിക്കാന്‍ മഅ്ദനി കേരളത്തിലെത്തിയിരുന്നു.

 

Latest News