ബെയ്ജിങ്- തെക്കുപടിഞ്ഞാറന്‍ ചൈനീസ് നഗരമായ ചൊങ്ക്വിങില്‍ ഒരു നഴ്‌സറിയില്‍ 39കാരിയായ യുവതി അടുക്കള കത്തിയുമായി കുട്ടികളെ ആക്രമിച്ചു. 14 കുട്ടികള്‍ക്ക് പരിക്കേറ്റു. അക്രമത്തിനു പിന്നിലെ പ്രേരണ എന്താണെന്ന് വ്യക്തമല്ല. അന്വേഷണം നടത്തിവരികയാണ്. പ്രാദേശിക സമയം രാവിലെ 9.30ന് കുട്ടികള്‍ കളിസ്ഥലത്ത് വ്യായാമം ചെയ്യുന്നതിനിടെയാണ് സംഭവമെന്ന് പോലീസ് അറിയിച്ചു. ഇവിടെ വച്ചു തന്നെ അക്രമിയെ പോലീസ് പിടികൂടി. കുട്ടികളെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റി. പോലീസ് വലിച്ചിഴച്ചു കൊണ്ടു പോകുന്നതിനിടെ യുവതി സര്‍ക്കാരിന്റെ അനീതിക്കെതിരെ മുദ്രാവാക്യം മുഴക്കിയതായും സംഭവം സമൂഹ മാധ്യമത്തിലൂടെ പുറത്തു വിട്ട ഒരു ദൃക്‌സാക്ഷി പറഞ്ഞതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപോര്‍ട്ട് ചെയ്യുന്നു.
ഇത്തരം സംഭവങ്ങള്‍ ചൈനയില്‍ അപൂര്‍വമാണ്. അതേസമയം രാജ്യത്ത് വിവിധയിടങ്ങളില്‍ സ്‌കൂളുകളില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതായും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അക്രമസംഭവങ്ങളില്‍ അധികവും കത്തി ഉപയോഗിച്ചാണ്. തോക്ക് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ചൈനയില്‍ വേഗത്തില്‍ ലഭിക്കില്ല.