Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി-തുർക്കി ബന്ധം തകർക്കാനാവില്ല- കിരീടാവകാശി

ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് സെഷനിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സംസാരിക്കുന്നു.
  • കുത്സിത ശക്തികൾക്കെതിരെ ആഞ്ഞടിച്ച് കിരീടാവകാശി, ഉർദുഗാനുമായി ഫോണിൽ സംസാരിച്ചു

റിയാദ് - മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗി ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട സംഭവത്തിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി ഫോണിൽ സംസാരിച്ചു. ഇന്നലെ വൈകിട്ടാണ് കിരീടാവകാശി തുർക്കി പ്രസിഡന്റുമായി ഫോണിൽ ബന്ധപ്പെട്ടത്. പിന്നാലെ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് സെഷനിൽ പങ്കെടുത്ത് ഖശോഗി കേസിൽ നീതി നടപ്പാക്കുന്നതിനുള്ള സൗദി അറേബ്യയുടെ പ്രതിജ്ഞാബദ്ധത മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആവർത്തിച്ചു. 
സൗദി-തുർക്കി ബന്ധത്തിൽ വിള്ളലുണ്ടാക്കുന്നതിന് ജമാൽ ഖശോഗി സംഭവം ഉപയോഗിക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സൽമാൻ ബിൻ അബ്ദുൽ അസീസ് എന്ന രാജാവും മുഹമ്മദ് ബിൻ സൽമാൻ എന്ന കിരീടാവകാശിയും ഉർദുഗാൻ എന്ന തുർക്കി പ്രസിഡന്റും ഉണ്ടായിരിക്കുന്ന കാലത്തോളം സൗദി-തുർക്കി ബന്ധത്തിൽ വിള്ളലുണ്ടാകില്ല. 
സൗദികൾക്കു മുഴുവൻ വേദനയുണ്ടാക്കുന്ന കാര്യമാണ് സംഭവിച്ചത്. ഒരിക്കലും നീതീകരിക്കാൻ കഴിയാത്ത ദാരുണ സംഭവം. ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നതിനും ഭംഗിയായി പൂർത്തിയാക്കുന്നതിനും മുഴുവൻ നിയമ നടപടികളും സൗദി അറേബ്യ സ്വീകരിച്ചിട്ടുണ്ട്. സത്യം വെളിച്ചത്തു കൊണ്ടുവരുന്നതിനും കുറ്റക്കാരെ കോടതിയിൽ വിചാരണ ചെയ്ത് ഏറ്റവും കടുത്ത ശിക്ഷ നൽകുന്നതിനും തുർക്കിയുമായി സൗദി അറേബ്യ സഹകരിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഏതു ഗവൺമെന്റും കൈക്കൊള്ളുന്ന നടപടികളാണിവ. 
ഖശോഗി കേസിൽ തുർക്കിയുമായുള്ള സൗദി അറേബ്യയുടെ സഹകരണം ഏറ്റവും മികച്ചതാണ്. ഖശോഗി കേസിൽ മുഴുവൻ കുറ്റവാളികളെയും ശിക്ഷിക്കുന്നതിന് സൗദി, തുർക്കി ഗവൺമെന്റുകൾ സഹകരിക്കുമെന്ന് ലോകത്തിനു മുന്നിൽ നാം തെളിയിക്കും. അവസാനം നീതി പ്രത്യക്ഷപ്പെടും. സാമ്പത്തിക മേഖലകൾ കൈവരിച്ച പുരോഗതിയുടെ നിലവാരത്തിലേക്ക് ദേശീയ സുരക്ഷാ ഏജൻസികളെയും ഉയർത്തേണ്ട സമയമായിരിക്കുന്നു. 
ഖത്തറുമായി തങ്ങൾക്ക് വിയോജിപ്പുണ്ടെങ്കിലും അഞ്ചു വർഷത്തിനു ശേഷം സാമ്പത്തികമായി തീർത്തും വ്യത്യസ്തമായിരിക്കും ഖത്തറെന്നും ഖത്തറിന്റേത് ശക്തമായ സമ്പദ്‌വ്യവസ്ഥയാണെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. 
ബഹ്‌റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽഖലീഫ രാജകുമാരൻ, ലബനോൻ ആക്ടിംഗ് പ്രധാനമന്ത്രി സഅദ് അൽഹരീരി, യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം എന്നിവർ കിരീടാവകാശിക്കൊപ്പം ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് സെഷനിൽ പങ്കെടുത്തു. 

Latest News