ഫോണിനു വേണ്ടി കൊല; അഞ്ച് പേര്‍ അറസ്റ്റില്‍

ന്യൂദല്‍ഹി- മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാനായി 23-കാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പേരെ ദല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായവരില്‍ നാലു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ സ്വദേശിയായ നൗഷാദാണ് കൊല്ലപ്പെട്ടത്. അമന്‍ വിഹാറില്‍ വെച്ച് കടുത്ത ദേഹോപദ്രവം ഏല്‍ക്കേണ്ടി വന്ന നൗഷാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.
മദ്യപിച്ചെത്തിയ പ്രതികള്‍ വില കൂടിയ മൊബൈല്‍ ഫോണ്‍ കണ്ടപ്പോള്‍ അതു തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ചെറുത്തപ്പോള്‍ നൗഷദിനെ മര്‍ദിച്ചവശനാക്കി ഫോണുമായി കടന്നു കളഞ്ഞുവെന്ന് പോലീസ് പറയുന്നു.

 

Latest News