മൂന്നാറിൽ പുഷ്പമേള തുടങ്ങി 

മൂന്ന് മാസം നീണ്ടു നിൽക്കുന്ന മൂന്നാർ പുഷ്പ മേള ആരംഭിച്ചു. കുമളി മണ്ണാറത്തറയിൽ ഗാർഡൻസും കേരള ഹൈഡൽ ടൂറിസം സെന്ററും ചേർന്നാണ് മേള ഒരുക്കുന്നത്. എസ്. രാജേന്ദ്രൻ എംഎൽഎ  ഉദ്ഘാടനം ചെയ്തു. മൂന്നു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഹൈഡൽ ഉദ്യാനത്തിന്റെ 12 ഏക്കർ സ്ഥലത്താണ് മുന്നൂറോളം വ്യത്യസ്ത  പൂച്ചെടികൾ ഒരുക്കിയിട്ടുള്ളത്. സന്ദർശകരുടെ വാഹനങ്ങൾക്ക് ഉദ്യാനത്തിനകത്തു പാർക്കിങ് സൗകര്യവുമുണ്ട്. 
ഓരോ ആഴ്ചയിലും ചെടികളുടെ വിന്യാസത്തിൽ മാറ്റം വരുത്തു മെന്നു സംഘാടകർ പറഞ്ഞു. പൂച്ചെടികളുടെ വിത്തും തൈകളും വിൽ പനയ്ക്കുണ്ട്. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രവേശനം. ടിക്കറ്റ് നിരക്ക് 60 രൂപ. പ്രളയത്തിൽ തകർന്ന മൂന്നാർ വിനോദ സഞ്ചാരികളുടെ ആഗമനത്തോടെ വീണ്ടും സജീവമായിട്ടുണ്ട്. 
 

Latest News