മോഡി സന്ദര്‍ശിച്ചത് 84 രാജ്യങ്ങള്‍; കൂടെ ആരെന്ന് വെളിപ്പെടുത്തില്ല

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡി 2014 ജൂണ്‍ 15 നും 2018 ജൂണ്‍ പത്തിനുമിടയില്‍ സന്ദര്‍ശിച്ചത് 84 രാജ്യങ്ങളെന്ന് കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തല്‍. 1484 കോടി രൂപയാണ് ഇതിനായി ചെലവ് വന്നത്.  എന്നാല്‍ ആരൊക്കെയായിരുന്നു മോഡിയുടെ കൂടെയുണ്ടായിരുന്നതെന്ന് വെളിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ചു. ഇക്കാര്യം കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം വിവരം വെളിപ്പെടുത്താന്‍ തയാറായില്ല. പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരുടെ പേരുകള്‍ മാത്രമാണ് കേന്ദ്രം പുറത്തുവിട്ടത്. മറ്റു വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നാണ് വിദേശ മന്ത്രാലയത്തിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മായാങ്ക് സിംഗ് നല്‍കിയ മറുപടി.
 

Latest News