മുസഫര്‍പുര്‍- ബിഹറില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി കൂട്ടബലാത്സംഗം ചെയ്തു. മുസഫര്‍പുര്‍ പട്ടണത്തിലെ ഇംലി ചൗക്കിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് നാലുപേര്‍ വീട്ടില്‍ കയറി പീഡിപ്പിച്ചതെന്ന് മിതന്‍പുര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിജയ് പ്രസാദ് റായി പറഞ്ഞു.
കുടുംബാംഗങ്ങളുടെ കൈകള്‍ ബന്ധിച്ച് അവശരാക്കി അവരുടെ മുന്നില്‍വെച്ചാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു. പ്രതികളിലൊരാള്‍ കാര്‍ട്ടണ്‍ ഫാക്ടറി ഉടമയാണെന്ന് പെണ്‍കുട്ടിയും ബന്ധുക്കളും പോലീസിന് മൊഴി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ പിടികൂടാന്‍ ഊര്‍ജിത ശ്രമം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ വീടുകളിലടക്കം റെയ്ഡ് നടത്തി. പെണ്‍കുട്ടിക്ക് വൈദ്യപരിശോധന നടത്തിയതായും പോലീസ് സൂപണ്ട് മനോജ് കുമാര്‍ പറഞ്ഞു.