ഗോഎയറില്‍ 999 രൂപക്ക് ആഭ്യന്തര ടിക്കറ്റ്

ന്യൂദല്‍ഹി- ഗോഎയര്‍ പുതുതായി ആരംഭിച്ച സ്‌കീമില്‍ യാത്രക്കാര്‍ക്ക് വന്‍ ഡിസ്‌കൗണ്ട്. ഏറ്റവും കുറഞ്ഞ നിരക്കായ 999 രൂപ മുതല്‍ ടിക്കറ്റ് നല്‍കുമെന്ന് ഗോ എയര്‍ അറിയിച്ചു. ഫ്‌ളൈ സ്മാര്‍ട്ട്, സേവ് ബിഗ് സ്‌കീമില്‍ ടാക്‌സ് ഉള്‍പ്പെടെയുള്ള നിരക്കാണിത്. നവംബര്‍ 22 മുതല്‍ ഡിസംബര്‍ 22 വരെയാണ് നിരക്കിളവ്. സിലിഗുരിയിലെ ബഗ്‌ദോഗ്രയിലേക്കും തിരിച്ചുമാണ് 999 രൂപയുടെ ടിക്കറ്റ്. മറ്റു കുറഞ്ഞ നിരക്കുകള്‍: ചെന്നൈ 1199, ഗുവാഹത്തി 1299, പട്‌ന 1399, കൊല്‍ക്കത്ത 1399, ലഖ്‌നൗ 1399.
ജമ്മു, അഹ്്മദാബാദ്, റാഞ്ചി എന്നിവിടങ്ങളിലേക്ക് 1499 രൂപയും ബംഗളൂരു, പൂനെ, ഭുവനേശ്വര്‍ എന്നിവിടങ്ങളിലേക്ക് 1599 രൂപയുമായുമായിരിക്കും കുറഞ്ഞ നിരക്ക്. ഇളവോടെയുള്ള ബുക്കിംഗ് ചൊവ്വാഴ്ച  അവസാനിക്കും.

 

Latest News