Sorry, you need to enable JavaScript to visit this website.

ശബരിമല ഓര്‍ഡിനന്‍സിന് സാധുത ലഭിക്കില്ലെന്ന് എസ്. രാമചന്ദ്രന്‍ പിള്ള

ന്യൂദല്‍ഹി- ശബരിമല യുവതീ പ്രവേശന ഉത്തരവിനെതിരെ ഓര്‍ഡിനന്‍സ് ഇറക്കിയാലും നിയമപരമായ സാധുത ലഭിക്കില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ഭരണഘടനാ ബെഞ്ചിന്റെ വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സിന്  കഴിയില്ല. സുപ്രീം കോടതിയെ സമീപിക്കുകയാണ് ഏക പോംവഴി. സുപ്രീംകോടതി വിധി നടപ്പാക്കാതെ ഭരണഘടന ലംഘനം നടത്തണമെന്ന മുന്‍ ആവശ്യം ജനം മനസ്സിലാക്കിയപ്പോഴാണ് ഓര്‍ഡിനന്‍സ് എന്ന പുതിയ ആവശ്യം കോണ്‍ഗ്രസും ബി.ജെ.പിയും ഉയര്‍ത്തുന്നതെന്നും എസ് രാമചന്ദ്രന്‍ പിള്ള കുറ്റപ്പെടുത്തി. ആള്‍ക്കൂട്ട അക്രമങ്ങള്‍ വഴി മനപ്പൂര്‍വം കലാപം സൃഷ്ടക്കാനാണ് ശ്രമം. നട അടയ്ക്കാന്‍ തന്ത്രിയ്ക്ക് അധികാരമില്ലെന്നും എസ്.ആര്‍.പി ചൂണ്ടിക്കാട്ടി.

 

Latest News