Sorry, you need to enable JavaScript to visit this website.

ഡാവിഞ്ചിക്ക് കോങ്കണ്ണ്‌ ?  

വിഖ്യാത ചിത്രകാരന്‍ ലിയനാര്‍ഡോ ഡാവിഞ്ചിക്ക് കോങ്കണ്ണോ! അതെ, ഡാവിഞ്ചിയുടെ കണ്ണിന് ഇത്തരത്തില്‍ ഒരു പ്രശ്‌നമുണ്ടായിരുന്നതായി ഗവേഷകര്‍ വെളിപ്പെടുത്തുന്നു. നവോത്ഥാന നായകനായ ഡാവിഞ്ചിയുടെ വിവിധ ശില്പങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഗവേഷകര്‍ക്ക് ഈ കാര്യം പിടികിട്ടിയത്. വൈദ്യശാസ്ത്രം 'വിഷമദൃഷ്ടി' എന്നു വിളിക്കുന്ന ഈ രോഗം ഡാവിഞ്ചിയെന്ന ചിത്രകാരന് മുതല്‍ക്കൂട്ടായിരുന്നെന്നും ഗവേഷകര്‍ പറയുന്നു. 200 പേരില്‍ ഒരാള്‍ക്ക് മാത്രം കണ്ടുവരുന്ന ഈ രോഗം അദ്ദേഹത്തെ നിരവധി ത്രിമാന ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിച്ചെന്നാണ് പറയപ്പെടുന്നത്.
രണ്ട് നേത്രങ്ങളും വ്യത്യസ്ത രീതിയില്‍ വസ്തുക്കളെ ഫോക്കസ് ചെയ്യുമ്പോള്‍ രണ്ടു ഫോക്കസുകളും ഒരുമിച്ച് വിനിയോഗിക്കാന്‍ മസ്തിഷ്‌കത്തിന് സാധിക്കാതെ വരും. ഇത് ദ്വിമാന പ്രതലത്തില്‍ ത്രിമാന ചിത്രങ്ങള്‍ വരയാന്‍ അദ്ദേഹത്തെ സഹായിച്ചു.ലോകപ്രശസ്ത ചിത്രകാരായ പാബ്ലോ പിക്കാസോയ്ക്കും ഡെഗറിനുമെല്ലാം വിഷമദൃഷ്ടി ഉണ്ടായിരുന്നെന്നും സിറ്റി യൂണിവേഴ്‌സിറ്റി ഒഫ് ലണ്ടന്റെ പഠനത്തില്‍ വ്യക്തമാക്കുന്നു.

Latest News