ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടതിന് കോൺഗ്രസ് പ്രവർത്തകനെ കുത്തിക്കൊന്നു

മുംബൈ- ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടതിന് കോൺഗ്രസ് പ്രവർത്തകനെ മുംബൈയിൽ കുത്തിക്കൊന്നു. ഗട്‌കോപോറിലാണ് കോൺഗ്രസ് പ്രവർത്തകനായ മനോജ് ദുബേയെ(45) കുത്തിക്കൊന്നത്. രണ്ടോ മൂന്നോ പേരടങ്ങുന്ന സംഘമാണ് അസൽഫ മെട്രോ സ്‌റ്റേഷന് സമീപത്ത് വെച്ച് കൃത്യം നടത്തിയത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത രാഷ്ട്രീയ അഭിപ്രായങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിലയിരുത്തൽ. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്‍ ബി.ജെ.പി ഗുണ്ടകളാണ് കൊലപ്പെടുത്തിയതെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് ട്വിറ്ററില്‍ ആരോപിച്ചു.
 

 

 

Latest News