സ്ഥലംമാറ്റം അയ്യപ്പന്റെ അനുഗ്രഹമെന്ന് രഹ് ന ഫാത്തിമ

കൊച്ചി- ശബരിമലയില്‍ ദര്‍ശനത്തിനെത്തിയതിന് പിന്നാലെ സ്ഥലംമാറ്റ ഉത്തരവ് കിട്ടിയത് അയ്യപ്പസ്വാമിയുടെ അനുഗ്രഹം മൂലമാണെന്ന് രഹ് നഫാത്തിമ. ബി.എസ്.എന്‍.എല്‍ ജീവനക്കാരിയായ രഹ്‌ന ഫാത്തിമയെ കൊച്ചി ബോട്ടുജെട്ടി ശാഖയില്‍നിന്ന് രവിപുരം ശാഖയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
അഞ്ച് വര്‍ഷം മുമ്പ് തന്നെ വീടിനടുത്തേക്ക് സ്ഥലംമാറ്റാന്‍ ബി.എസ്.എന്‍.എലിന് അപേക്ഷ നല്‍കിയിരുന്നെന്നും ശബരിമല കയറിയതിന് ശേഷമാണ് പെട്ടെന്ന് നടപടിയുണ്ടായതെന്നും രഹ്്‌ന ഫേസ്റ്റ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
 
പോസ്റ്റ് വായിക്കാം
സ്വാമി ശരണം
അഞ്ച് വര്‍ഷം മുന്‍പ് വീടിനടുത്തേക്ക് ഞാന്‍ ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് കൊടുത്തിരുന്നു ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡര്‍ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം.
ട്രാഫിക് ബ്ലോക്കുകള്‍ക്ക് ഇടയിലൂടെ ആറ് കിലോമീറ്റര്‍ വണ്ടി ഓടിച്ചു 45 മിനിറ്റ് കൊണ്ട് ഓഫീസില്‍ എത്തിയിരുന്ന എനിക്കിപ്പോള്‍ ജോലിക്ക് രണ്ട് മിനിറ്റു കൊണ്ട് നടന്നെത്താം.
സ്വാമിയേ എനിക്ക് ട്രാന്‍സ്ഫര്‍ തരാന്‍ മുന്‍കൈ എടുത്ത ഉദ്യോഗസ്ഥര്‍ക്ക് നല്ലതുമാത്രം വരുത്തണെ...

Latest News