നവംബര്‍ 15ന് കേരളത്തില്‍ സ്വാകാര്യ ബസ് സമരം

തിരുവനന്തപുരം- ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ അടുത്ത മാസം 15ന് സൂചനാ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചു. കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷനാന് സമരം ചെയ്യുന്നത്. നവംബര്‍ 15ന് കേരളത്തിലെ എല്ലാ സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തിവച്ച് പണിമുടക്കില്‍ പങ്കെടുക്കുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. കുതിച്ചുയരുന്ന ഡീസല്‍ വില പ്രവര്‍ത്തന ചെലവ് കുത്തനെ കൂട്ടിയിരിക്കുകയാണെന്നും സര്‍ക്കാര്‍ ഇളവുകള്‍ നല്‍കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നും ബസുടമകള്‍ അറിയിച്ചു. 
 

Latest News