Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മന്ത്രിമാരുടെ അഴിമതിയും വിദേശത്തു നിന്നെത്തിച്ച കള്ളപ്പണ വിവരവും നല്‍കണമെന്ന്‌ വിവരാവകാശ കമ്മീഷൻ

ന്യൂദൽഹി- കേന്ദ്ര മന്ത്രിമാർക്കെതിരായ അഴിമതിയുമായി ബന്ധപ്പെട്ട പരാതികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ മുഖ്യ വിവരാവകാശ കമ്മീഷണർ പ്രധാനമന്ത്രിയുടെ ഓഫീസിനോട് നിർദേശിച്ചു. വിദേശത്തു നിന്ന് ഇന്ത്യയിലെത്തിച്ച കള്ളപ്പണം സംബന്ധിച്ച വിവരങ്ങളും നൽകണം. 2014 മുതൽ 2017 വരെയുള്ള കാലയളവിലുണ്ടായിട്ടുള്ള പരാതികൾ സംബന്ധിച്ച വിവരങ്ങൾ നൽകാനാണ് വിവരാവകാശ കമ്മീഷണർ രാധാകൃഷ്ണ മാത്തൂർ നിർദേശം നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരത്തിൽ വന്ന ശേഷം വിദേശത്തുനിന്ന് ഇന്ത്യയിൽ എത്തിച്ച കള്ളപ്പണത്തിന്റെ അളവും മൂല്യവും സംബന്ധിച്ച വിവരങ്ങളും ഇതിനായി സർക്കാർ സ്വീകരിച്ച നടപടികളുടെ രേഖാമൂലമുള്ള വിവരങ്ങളും നൽകാൻ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

വിദേശത്തു നിന്ന് ഇന്ത്യയിലെത്തിച്ച കള്ളപ്പണത്തിൽ എത്ര തുക ഇന്ത്യൻ പൗരൻമാരുടെ ബാങ്ക് അക്കൗണ്ടുകളിൽ സർക്കാർ നിക്ഷേപിച്ചിട്ടുണ്ടെന്നത് സംബന്ധിച്ച വിവരങ്ങളും നൽകാനും നിർദേശമുണ്ട്. ഫോറസ്റ്റ് സർവീസ് ഓഫീസർ സഞ്ജയ് ചതുർവേദി സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ തീരുമാനമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് കമ്മീഷന്റെ നിർദേശം. കള്ളപ്പണം സംബന്ധിച്ച് ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങൾ, വിവരാവകാശ നിയമപ്രകാരം 'നൽകേണ്ട വിവരങ്ങ'ളുടെ നിർവചനത്തിനുള്ളിൽ വരുന്നതല്ലെന്നണ് പ്രധാനമന്ത്രിയുടെ ഓഫീസ് എടുത്ത നിലപാട്. എന്നാൽ ഇത് തെറ്റായ നിലപാടാണെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ കമ്മീഷൻ തള്ളി.

മുമ്പ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് തൃപ്തികരമായ മറുപടികൾ ലഭിക്കാത്ത സാഹചര്യത്തിലാണ് സഞ്ജയ് ചതുർവേദി മുഖ്യ വിവരാവകാശ കമ്മീഷന് അപേക്ഷ നൽകിയത്. മേക് ഇൻ ഇന്ത്യ, സ്‌കിൽ ഇന്ത്യ, സ്വഛ് ഭാരത്, സ്മാർട്ട് സിറ്റി പദ്ധതി തുടങ്ങി കേന്ദ്ര സർക്കാരിന്റെ വ്യത്യസ്ത പദ്ധതികൾ സംബന്ധിച്ച വിവരങ്ങളും നൽകണമെന്ന് സഞ്ജയ് ചതുർവേദിയുടെ വിവരാവകാശ അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങൾ നൽകാനും അതത് മന്ത്രാലയങ്ങൾക്ക് വിവരാവകാശ കമ്മീഷൻ നിർദേശം നൽകിയതായി പി.ടി.ഐ റിപ്പോർട്ടു ചെയ്തു. 
 

Latest News