Sorry, you need to enable JavaScript to visit this website.

വെളിയത്തുനാട്ടിൽ മെഡിക്കൽ ക്യാമ്പ്  ജന പങ്കാളിത്തം കോണ്ട് ശ്രദ്ധയമായി

ആലുവ - സൗഹൃദം ചാരിറ്റി വിംഗ് ആഭിമുഖ്യത്തിൽ അങ്കമാലി ലിറ്റിൽ ഫ് ളവർ ഹോസ്പ്പിറ്റലുമായി ചേർന്ന് കിഴക്കെ വെളിയത്തുനാട് കോൾബെ സെന്റ് ആന്റണീസ് നഴ്‌സറി സ്‌കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും സൗഹൃദം ചാരിറ്റി വിംഗ് പ്രസിഡന്റുമായ ഷഹബാസ് കാട്ടിലാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.എം.എ എക്‌സിക്യൂട്ടീവ് മെമ്പർ ഡോ. നജീബ് കെ ഹംസ ഉദ്ഘാടനം ചെയ്തു. പ്രളയ ദിനത്തിൽ നിസ്വാർത്ഥ സേവനം ചെയ്ത ഡോ. ബി. ഹരികുമാറിന് സൗഹൃദം ചാരിറ്റി വിംഗിന്റെ അനുമോദനം നൽകി.
കിഴക്കെ വെളിയത്തുനാട് പ്രദേശത്തെ യുവാക്കളെ അണിനിരത്തിക്കൊണ്ട് നാട്ടിലെ ഐക്യത്തിനും സാഹോദര്യത്തിനും അതുവഴി നന്മ പ്രവർത്തിക്കുന്നതിനും വേണ്ടി സ്ഥാപിതമായ നൂറോളം വരുന്ന അംഗങ്ങളുടെ വാട്‌സ്അപ്പ് ചാരിറ്റി സംഘടനയാണ് സൗഹൃദം ചാരിറ്റി വിംഗ്. 
രാവിലെ 9 മണിക്ക് ആരംഭിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ജന പങ്കാളിത്തം കോണ്ട് ശ്രദ്ധയമായി. ജനറൽ മെഡിസിൻ, ഇ.എൻ.ടി, കണ്ണ് കൂടാതെ ഈശ്വർ ഹോമിയോപ്പതിക് ക്ലിനിക്കിലെ ഡോ. ഹരികുമാറിന്റെയും, ഡോ. അനില ഹരികുമാറിന്റെയും സേവനം ലഭ്യമാക്കിയിരുന്നു. സൗജന്യ മരുന്നും ക്യാമ്പിൽ വിതരണം ചെയ്തു.
ജോയന്റ് സെക്രട്ടറി അനൂബ് ഖാൻ എം.എ. സ്വാഗതം പറഞ്ഞു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.എൻ അശോകൻ, കരുമാല്ലൂർ പഞ്ചായത്ത് മെമ്പർ സൈഫുനിസ റഷീദ്, ഡോ അനില ഹരികുമാർ, അങ്കമാലി എൽ.എഫ് ഹോസ്പിറ്റലിലെ ഡോ. ആയിഷ. ഡോ. ആൻഡ്രിയ, എ.എം.എ റഫീക്ക് എന്നിവർ അശംസകൾ അറിയിച്ചു. ട്രഷറർ ഷെമീർ കരിപ്പാല നന്ദി പറഞ്ഞു.
 

Latest News