ശബരിമലയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞ സ്ത്രീക്ക് ദേഹാസ്വസ്ഥ്യം; തിരിച്ചയച്ചു

ശബരിമല- ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനത്തിന് ആന്ധ്രയില്‍ നിന്നെത്തിയ സ്ത്രീയെ പ്രായത്തില്‍ സംശയം തോന്നിയ പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രതിഷേധക്കാരുടെ നടുവില്‍ കുടുങ്ങിയ ഇവര്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് ആംബുലന്‍സില്‍ പമ്പയിലെത്തിച്ചു. ആന്ധ്രയില്‍ നിന്നുള്ള പാലമ്മ എന്ന സ്ത്രീക്കാണും മടങ്ങേണ്ടി വന്നത്. ഇവരുടെ പ്രായത്തില്‍ സംശയം തോന്നിയ പ്രതിഷേധക്കാര്‍ തടഞ്ഞു വച്ച് രേഖ പരിശോധിക്കുകയായിരുന്നു. ആധാര്‍ കാര്‍ഡില്‍ ഇവരുടെ പ്രായം 46 ആണ്. ഇതോടെ പ്രതിഷേധം കനത്തു. കുഴഞ്ഞ ഇവരെ സ്ട്രച്ചറിലാണ് പോലീസ് മാറ്റിയത്. യുവതി എത്തിയെന്നറിഞ്ഞതോടെ സന്നിധാനത്ത് ശക്തമായ പ്രതിഷേധമാണ് ഭക്തരുടെ വേഷത്തിലുള്ള പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്നുണ്ടായത്. ഞായറാഴച് രാവിലെ ആന്ധ്രയില്‍ നിന്നെത്തിയ രണ്ട് യുവതികളെ പമ്പയില്‍ തടഞ്ഞ് തരിച്ചയച്ചിരുന്നു.
 

Latest News