Sorry, you need to enable JavaScript to visit this website.

എ.ടി.എം ബ്ലോക്ക് ചെയ്തുവെന്ന് വ്യാജ സന്ദേശം; ബാങ്ക് തട്ടിപ്പുകാരെ സൂക്ഷിക്കുക

ജിദ്ദ- വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാത്തതിനാല്‍ എ.ടി.എം കാര്‍ഡ് ബ്ലോക്ക് ചെയ്തിരിക്കയാണെന്നും ഉടന്‍ ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ട് സൗദിയില്‍ ബാങ്കിന്റേതെന്ന പേരില്‍ വ്യാജ സന്ദേശം.
എ.ടി.എം സര്‍വീസ് പുനസ്ഥാപിക്കണമെങ്കില്‍ ബന്ധപ്പെടാനുള്ള കോണ്‍ടാക്ട് നമ്പറും സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയുടെ (സാമ) വെബ് സൈറ്റ് ലിങ്കും നല്‍കിയാണ് വാട്‌സാപ്പിലൂടെ വ്യജ സന്ദേശം അയക്കുന്നത്. ഇത്തരത്തില്‍ ഫോണില്‍ ബന്ധപ്പെടുന്നവരില്‍നിന്ന് ഓണ്‍ലൈന്‍ അക്കൗണ്ട് ലോഗിന്‍ വിവരങ്ങള്‍ മനസ്സിലാക്കി പണം തട്ടുകയാണ് വ്യാജ സന്ദേശം അയക്കുന്നവരുടെ ലക്ഷ്യം.
മലയാളം ന്യൂസ് വാർത്തകൾ വാട്‌സ്ആപ് ഗ്രൂപ്പിൽ ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
വിവിധ ബാങ്കുകളുടെ പേരുവിവരങ്ങളടങ്ങിയ സാമ വെബ്‌സൈറ്റിലെ പേജാണ് വിശ്വാസ്യത തോന്നിക്കാനായി അയക്കുന്നത്. ഫോണില്‍ ബന്ധപ്പെടുന്നവര്‍ക്ക് ഒരിക്കലും ലോഗിന്‍ വിവരങ്ങളോ പിന്‍ നമ്പറുകളോ നല്‍കരുതെന്ന് എല്ലാ ബാങ്കുകളും ഉപയോക്താക്കളെ ആവര്‍ത്തിച്ച് അറിയിക്കുന്നുണ്ട്.
ഇന്റര്‍നെറ്റ് ലോഗിന്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം നിങ്ങളുടെ ഫോണിലേക്ക് തന്നെ വണ്‍ടൈം പാസ്‌വേഡ് (ഒ.ടി.പി)  വരുത്തിയ ശേഷം അത് ചോദിച്ച് മനസ്സിലാക്കി ഓണ്‍ലൈന്‍ ഫണ്ട് ട്രാന്‍സ്ഫര്‍ നടത്താന്‍ പറ്റും. അതുകൊണ്ട് ഒരിക്കലും ഇത്തരിത്തിലുള്ള വാട്‌സാപ്പ്, എസ്.എം.എസ് സന്ദേശങ്ങളോട് പ്രതികരിക്കുകയോ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുകയോ അരുത്.
മലയാളം ന്യൂസില്‍വരുന്ന വാര്‍ത്തകള്‍ അതേപടി മൊബൈല്‍ ആപ്പിലും വെബ്‌സൈറ്റിലും ഫേസ് ബുക്ക് പേജിലും നല്‍കി വായനക്കാരെ കബളിപ്പിക്കുന്ന ശ്രമം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മലയാളം ന്യൂസുമായി ബന്ധപ്പെട്ടവരാണെന്ന വ്യാജേന പരസ്യങ്ങള്‍ ശേഖരിക്കാനും ഇവര്‍ ശ്രമിക്കുന്നുണ്ട്. കെ.എസ്.എ ഹെല്‍പര്‍ എന്ന ആപ്പും പ്രവാസി ഹെല്‍പര്‍ എന്ന പേജുമാണ് വായനക്കാരെ കബളിപ്പിക്കുന്നത്. ഇവര്‍ക്കെതിരെ മലയാളം ന്യൂസ് പ്രസാധകരായ സൗദി റിസേര്‍ച്ച് ആന്റ് പബ്ലിക്കേഷന്‍സ് കമ്പനി നിയമനടപടി സ്വീകരിക്കുന്നുണ്ട്.

Latest News