ട്രംപിന്റെ മനസ്സലിയാന്‍ പ്രാര്‍ഥനയോടെ ആയിരങ്ങള്‍

ഗ്വാട്ടിമല സിറ്റി- അമേരിക്കന്‍ പ്രസിഡന്റിന്റെ മനസ്സലിയാന്‍ പ്രാര്‍ഥനയോടെ ആയിരക്കണക്കിന് അഭയാര്‍ഥികള്‍ മെക്‌സിക്കോയുടെ ദക്ഷിണ അതിര്‍ത്തിയില്‍. ഗ്വാട്ടിമല അതിര്‍ത്തി വേലി തകര്‍ത്ത് പ്രവേശിച്ചവരെ മെക്‌സിക്കന്‍ പോലീസ് ക്രൂരമായി കൈകാര്യം ചെയ്തു. അഭയാര്‍ഥി പ്രവാഹം തടയാന്‍ മെക്‌സിക്കോ സ്വീകരിക്കുന്ന നടപടികള്‍ക്ക് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നന്ദി അറിയിച്ചു. അതിര്‍ത്തിയില്‍ കുടുങ്ങിയ അഭയാര്‍ഥികളില്‍ ഭൂരിഭാഗവും ഹോണ്ടുറാസ് സ്വദേശികളാണ്. അവിടത്തെ സംഘര്‍ഷവും ദാരിദ്ര്യവും കാരണമാണ് ആളുകള്‍ കൂട്ടത്തോടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കമാണ് അതിര്‍ത്തിയില്‍ കഴിയുന്നത്.
രാജ്യത്തിന്റെ അതിര്‍ത്തി അടയ്ക്കുമെന്നും അഭയാര്‍ഥികള്‍ക്ക് കടന്നുവരാന്‍ സൗകര്യം ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. വേണ്ടിവന്നാല്‍ പട്ടാളത്തെ വിളിക്കുമെന്നും ട്രംപ് പറഞ്ഞു.
 

 

Latest News