Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദേഹാസ്വാസ്ഥ്യം;  രാഹുൽ ഈശ്വർ ആശുപത്രിയിൽ

കൊല്ലം- ശബരിമല സമരത്തിനിടെ പോലീസ് അറസ്റ്റിലായി കൊട്ടാരക്കര സബ്ജയിലിൽ കഴിഞ്ഞിരുന്ന ശബരിമല തന്ത്രി കുടുംബാംഗം രാഹുൽ ഈശ്വറെ ശാരീരിക അവശതകളെ തുടർന്ന് വിദഗ്ധ ചികിസക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലിലേക്കു മാറ്റി. പ്രാഥമിക പരിശോധനകൾക്കു ശേഷമാണ് മെഡിക്കൽ കോളേജിലേക്കു മാറ്റിയത്.
ശബരിമല വിഷയത്തിൽ തീർഥാടകരെ തടഞ്ഞതിനും മതസ്പർധ വളർത്തുന്ന രീതിയിൽ പ്രസംഗിച്ചതിനുമാണ് പത്തനംതിട്ട കോടതി രാഹുൽ ഈശ്വറിനെ റിമാന്റ് ചെയ്ത് കൊട്ടാരക്കര സബ്ജയിലിലേക്കയച്ചത്. ജയിലിൽ നിരാഹാരമനുഷ്ഠിച്ചു വരികയായിരു
ന്നു. ഇതേ തുടർന്നാണ് ശാരീരികഅവശത അനുഭവപ്പെട്ടത്. ജയിൽ ഭക്ഷണത്തോടുള്ള വിമുഖതയാണ്
നിരാഹാരത്തിനു പിന്നിലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. രാഹുൽ ഈശ്വറിന്റെ ഭാര്യയും കുടുംബാംഗങ്ങളും
സുരേഷ് ഗോപി എം.പി, പി.സി.ജോർജ് എം.എൽ.എ, പി.സി.വിഷ്ണുനാഥ് തുടങ്ങിയവർ ജയിലിൽ രാഹുൽ ഈശ്വറെ സന്ദർശിച്ചിരുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര സബ്ജയിലിൽ റിമാന്റിൽ കഴിഞ്ഞു വന്ന ഹരി നാരായണൻ, പ്രശാന്ത് ഷേണായി, അർജുൻ, പ്രതീഷ് വിശ്വനാഥൻ എന്നിവരും നിരാഹാര സമരത്തിലായിരുന്നു. ഇവർക്കും ശാരീരിക അവശതകൾ അനുഭവപ്പെട്ടതിനാൽ അവരേയും മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാഹുൽ ഈശ്വറിന്റെ ജാമ്യാപേ
ക്ഷ പത്തനംതിട്ട ജില്ലാ കോടതി ഇന്നലെ തള്ളി.

Latest News