ശബരിമല ക്ഷേത്ര ആചാരങ്ങളില്‍ ആരും ഇടപെടരുതെന്ന് രജനികാന്ത്

ചെന്നൈ- ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ നടന്‍ രജനീകാന്ത്. ശബരിമല ക്ഷേത്ര ആചാരങ്ങളില്‍ ആരും ഇടപെടരുതെന്നും ഓരോ ക്ഷേത്രങ്ങള്‍ക്കും കാലങ്ങളായി നിലവിലുള്ള ആചാരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലയിലും സ്ത്രീകള്‍ക്ക് സമത്വം വേണമെന്ന അഭിപ്രായത്തോട് പൂര്‍ണ യോജിപ്പാണ്. എന്നാല്‍ കാലങ്ങളായി തുടര്‍ന്നു പോരുന്ന ക്ഷേത്രാചാരങ്ങളില്‍ ആരും ഇടപെടരുതെന്നാണ് എന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സുപ്രീം കോടതി വിധി മാനിക്കപ്പെടേണ്ടതാണെന്നും  മതത്തിന്റേയും മതാചാരങ്ങളുടേയും കാര്യത്തില്‍ ജാഗ്രത വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Latest News