ശബരിമല- നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതി ബി.ജെ.പി നേതാക്കളായ എ.എന്‍ രാധാകൃഷ്ണന്‍, ജെ.ആര്‍ പത്മകുമാര്‍ എന്നീ നേതാക്കളുള്‍പ്പെടെ 10 ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രണ്ടു മണിയോടെയാണ് നിരോധനാജ്ഞ ലംഘിച്ച് മൂന്ന്് വാഹനങ്ങളില്‍ ഇവരെത്തിയത്. നിലയ്ക്കലെത്തിയ ഇവര്‍ ശരണം വിളികളോടെ റോഡിലിറങ്ങി. സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം ഇവരെ പിടികൂടി നിലയ്ക്കല്‍ സ്റ്റേഷനിലെത്തിച്ചു.