ദമാം- ദമാമില്‍ കാണാതായ നിലമ്പൂര്‍ ചുള്ളിയോട് സ്വദേശി വിഷ്ണുവിനെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതിനിടെ മറ്റൊരു മലയാളിയെ കൂടി കാണാതായി. കണ്ണൂര്‍ സ്വദേശി അഷ്‌റഫിനെ കുറിച്ചാണ് മൂന്ന് ദിവസമായി വിവരമില്ലാത്തത്.
സുഹൃത്തിനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ പോകണമെന്ന്് പറഞ്ഞാണ് ജോലി ചെയ്യുന്ന കടയില്‍നിന്ന് അഷ്‌റഫ് ഇറങ്ങിയതെന്ന് പറയുന്നു. സ്വന്തമായി വാഹനമില്ലാത്ത അഷ്‌റഫ് ടാക്‌സി വിളിച്ചാണോ ദമാം എയര്‍പോര്‍ട്ടിലേക്ക് പോയതെന്നും നിശ്ചയമില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി സാമൂഹിക പ്രവര്‍ത്തകര്‍ ശ്രമിച്ചുവരികയാണ്.