ദമാം- എയര്‍പോര്‍ട്ടില്‍നിന്ന് മടങ്ങുന്നതിനിടെ കാണാതായ മലപ്പുറം സ്വദേശി ജിഷ്ണുവിനെ കുറിച്ച് ഒരാഴ്ചയായിട്ടും വിവരമില്ല. അല്‍ ഹസയില്‍ ഹൗസ് ഡ്രൈവറായി ജോലി നോക്കുന്ന നിലമ്പൂര്‍ ചുള്ളിയോട് സ്വദേശിയായ ജിഷണു കഴിഞ്ഞ 13 ന് രാത്രിയാണ് ഒരാളെ കൊണ്ടുവിടാന്‍ ദമാം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയത്. രാത്രി 11 മണിയോടെ ജിഷ്ണു എയര്‍പോര്‍ട്ടില്‍നിന്ന് മടങ്ങിയതായി വിവരമുണ്ട്.
പോലീസ് സ്‌റ്റേഷനുകളിലും ജയിലുകളിലും ആശുപത്രികളിലുമൊക്കെ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ ഒരു സൂചനയും ലഭിച്ചില്ല. സ്‌പോണ്‍സര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ത്യന്‍ എംബസിയിലും ജനപ്രതിനിധികള്‍ മുഖേന ഇന്ത്യന്‍ വിദേശമന്ത്രാലയത്തിലും സാമൂഹിക പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്.
സാമൂഹിക പ്രവര്‍ത്തകന്‍ ലത്തീഫ് തെച്ചി മന്‍കൈയെടുത്ത് വിവിധ ഭാഗങ്ങളിലുള്ളവരെ ഉള്‍പ്പെടുത്തി ഒരു വാട്‌സാപ്പ് ഗ്രൂപ്പ് ആരംഭിച്ചിരുന്നു. വിവിധ ആശുപത്രികളില്‍ പോയി പരിശോധിച്ചവര്‍ ഈ ഗ്രൂപ്പിലാണ് അപ്‌ഡേറ്റുകള്‍ നല്‍കുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0534292407, 0558893193 എന്നീ നമ്പറുകളില്‍ അറിയിക്കണം.