Sorry, you need to enable JavaScript to visit this website.

സീറ്റ് ബെൽറ്റ് ധരിക്കാത്തവരെ പിടിക്കാൻ ക്യാമറകൾ ഒരുങ്ങി

തബൂക്ക് - സീറ്റ് ബെൽറ്റ് ധരിക്കാത്തവരെയും ഡ്രൈവിംഗിനിടെ കൈകൾ കൊണ്ട് മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെയും ക്യാമറകൾ അടങ്ങിയ ഓട്ടോമാറ്റിക് സംവിധാനം വഴി കണ്ടെത്തി ഗതാഗത നിയമ ലംഘനങ്ങൾ രേഖപ്പെടുത്തി പിഴകൾ ചുമത്തുന്ന രീതി തബൂക്കിലും നടപ്പാക്കുന്നു.  ചൊവ്വാഴ്ച മുതൽ തബൂക്ക് നഗരത്തിൽ ഇത് നിലവിൽവരും. ആധുനിക സാങ്കേതിക വിദ്യകൾ വഴി ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തുന്ന സംവിധാനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സീറ്റ് ബെൽറ്റ് ധരിക്കാത്തവരെയും ഡ്രൈ
വിംഗിനിടെ കൈകൾ കൊണ്ട് മൊബൈൽ ഫോൺ
ഉപയോഗിക്കുന്നവരെയും ക്യാമറകൾ വഴി കണ്ടെത്തി ഓട്ടോമാറ്റിക് ആയി പിഴ ചുമത്തുന്ന രീതി തബൂക്കിലും നടപ്പാക്കുന്നത്. 
ഡ്രൈവർമാർ ഗതാഗത നിയമങ്ങളും പൊതുസുരക്ഷാ നിർദേശങ്ങളും സുരക്ഷിത ഡ്രൈവിംഗും പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾക്ക് ഇടയാക്കുന്ന കാരണമാണ്. ഇത്തരം അപകടങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. വാഹനാപകടങ്ങളുണ്ടാകുമ്പോൾ ഗുരുതരമായ പരിക്കുകൾ ലഘൂകരിക്കുന്നതിന് സീറ്റ് ബെൽറ്റുകൾ സഹായിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. അമിത വേഗവും സിഗ്നൽ കട്ട് ചെയ്യുന്നതുമായും ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക് സംവിധാനം വഴി നിരീക്ഷിച്ച് കണ്ടെത്തുന്ന രീതി സൗദിയിൽ ആദ്യമായി നടപ്പാക്കിയ പ്രവിശ്യകളിൽ ഒന്നാണ് തബൂക്ക്.

Latest News