തൊടുപുഴ- കാരിക്കോട് നൈനാർ പള്ളി ഇമാം കടക്കൽ അബ്ദുൽ റഷീദ് മൗലവിക്ക് നേരെ എസ്.ഡി.പി.ഐ നേതാവിന്റെ കൈയേറ്റ ശ്രമം. ഇന്നലെ പളളിയിൽ നടന്ന മയ്യിത്ത് നമസ്‌കാരവുമായി ബന്ധപ്പെട്ട് ഇമാം നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള സംസാര മധ്യേ എസ്.ഡി.പി.ഐ നേതാവ് പ്രകോപിതനായി ഇമാമിന്റെ റൂമിലെ ഫർണിച്ചറുകൾ അടിച്ച് തകർക്കുകയും കൈയേറ്റത്തിന് ശ്രമിക്കുകയുമായിരുന്നു. തൊടുപുഴ പോലീസ് കേസ് എടുത്തു. അതേസമയം എം.എ നജീബ് എന്ന വ്യക്തിയുമായുണ്ടായ തർക്കമാണ് സംഭവത്തിന് പിന്നിലെന്നും പാർട്ടിക്ക് ബന്ധമില്ലെന്നും എസ്.ഡി.പി.ഐ പറയുന്നു.