റിയാദ് - ജമാൽ ഖശോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ ഇടപെടില്ലെന്ന് റഷ്യ വ്യക്തമാക്കി. ഖശോഗി തിരോധാന കേസിൽ റഷ്യ ഇടപെടേണ്ട ആവശ്യമില്ലെന്ന് റഷ്യൻ പ്രസിഡൻഷ്യൽ വക്താവ് ദിമിത്രി ബെസ്‌കോവ് പറഞ്ഞു. ഈ കേസിന് നിയമ ചട്ടക്കൂടിൽ പരിഹാരമുണ്ടാകണമെന്നതാണ് റഷ്യയുടെ നിലപാട്. പൊള്ളയായ ആരോപണങ്ങളിൽ നിന്ന് അകന്ന്, ഈ കേസിൽ നിയമം അതിന്റെ വഴിക്ക് പോകും. തുർക്കി അന്വേഷണ ഏജൻസികളും സൗദി നയതന്ത്രജ്ഞ ഉദ്യോഗസ്ഥരും തമ്മിലുള്ള സഹകരണം റഷ്യക്ക് തൃപ്തികരമാണെന്നും ദിമിത്രി ബെസ്‌കോവ് പറഞ്ഞു.