മക്ക - കിഴക്കൻ മക്കയിലെ ജഅ്റാന ഡിസ്ട്രിക്ടിൽ പുലിയിറങ്ങിയതായി വിവരം. വ്യാഴാഴ്ച രാത്രി നാഷണൽ ഗാർഡ് സിഗ്നലിനു സമീപം പുലിയെ കണ്ട സൗദി പൗരൻ സുരക്ഷാ വകുപ്പുകളെ വിവരമറിയിക്കുകയായിരുന്നു. പട്രോൾ പോലീസുകാർ കുതിച്ചെത്തി പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പോലീസ് എത്തിയപ്പോഴേക്കും പുലി സമീപത്തെ മലനിര ലക്ഷ്യമാക്കി രക്ഷപ്പെട്ടതായി സൗദി പൗരൻ ഉദ്യോഗസ്ഥരെ അറിയിച്ചു.