എന്‍ ഡി ടിവിക്കെതിരെ  10,000 കോടിയുടെ മാനനഷ്ടക്കേസ്

എന്‍ ഡി ടിവിക്കെതിരെ 10,000 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പ്. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട പരിപാടിയില്‍ കമ്പനിയെ അപകീര്‍ത്തിപ്പെടുത്തിയതായി ആരോപിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. 
 റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 29ന് എന്‍ ഡി ടിവി യുടെ വാരാന്ത്യ പരിപാടിയായ ട്രൂത്ത്  ഹൈപ്പ് എന്ന പരിപാടിയില്‍ കമ്പനിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് റിലയന്‍സ് ഗ്രൂപ്പ് പരാതി നല്‍കിയിരിക്കുന്നത്. 
 എന്‍ ഡി ടിവി സി ഇ ഒ സുപര്‍ണ സിങ്ങാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ഒക്ടോബര്‍ 26ന് അഹമ്മദാബാദ് കോടതി കേസ് പരിഗണിക്കും. അതേസമയം കേസിലെ ആരോപണങ്ങള്‍ ചാനല്‍ നിഷേധിച്ചു. പരാതിക്കെതിരെ നിയമപരമായി പോരാടും എന്നാണ് എന്‍ ഡി ടിവി വ്യക്തമാക്കിയിരിക്കുന്നത്.

Latest News