യുവതിയെ പത്ത് ദിവസം തടങ്കലില്‍  കൂട്ടബലാത്സംഗത്തിനിരയാക്കി

യുവതിയെ പത്ത് ദിവസം തടങ്കലില്‍ പാര്‍പ്പിച്ച് നിരന്തരം കൂട്ടബലാത്സംഗത്തിനിരയാക്കി. പുരിയിലാണ് സംഭവം ഉണ്ടായത്. ജോലി വാഗ്ദാനം ചെയ്ത് കാജല്‍ എന്ന് പേരുള്ള സ്ത്രീയാണ് 25 കാരിയെ തടങ്കല്‍ കേന്ദ്രത്തില്‍ എത്തിച്ചത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
 പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തടങ്കല്‍ കേന്ദ്രം കണ്ടെത്തിയത്. പൂട്ടിയിട്ട മുറി തകര്‍ത്താണ് യുവതിയെ പൊലീസ് രക്ഷപ്പെടുത്തിയത്. നിരവധി പേര്‍ പത്ത് ദിവസത്തിനുള്ളില്‍  തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. യുവതിയെ പുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വലിയ സെക്‌സ് റാക്കറ്റാണ് സംഭവത്തിന് പിന്നില്‍ എന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

Latest News