വാഷിംഗ്ടണ്‍- ഫലസ്തീനിലെ യു.എസ് നയതന്ത്ര കാര്യാലയം ഇസ്രായിലില്‍ പ്രവര്‍ത്തിക്കുന്ന യു.എസ് എംബസിക്കു കീഴിലാക്കി. ഫലസ്തീനില്‍ ഇതുവരെ പ്രവര്‍ത്തിച്ചുപോന്ന പ്രധാന നയതന്ത്ര ഓഫീസിന്റെ പദവിയാണ് താഴ്ത്തിയത്. ഫലസ്തീന്‍ കാര്യങ്ങള്‍ പ്രത്യേകം കൈകാര്യം ചെയ്തിരുന്ന കോണ്‍സുലേറ്റ് ജനറലിന്റെ കീഴിലുള്ള ഓഫീസ് ഇനിയുണ്ടാവില്ലെന്നും പകരം ജറൂസലമിലേക്ക് മാറ്റിയിരിക്കുന്ന ഇസ്രായില്‍ എംബസിക്കു കീഴില്‍ രൂപീകരിക്കുന്ന ഫലസ്തീന്‍ കാര്യ യൂനിറ്റ് നിലവില്‍ വരുമെന്നും യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു.
ഇസ്രായിലിന്റെ അധിനിവേശ കുടിയേറ്റ പദ്ധതികളെ പിന്തുണക്കുന്ന യു.എസ് അംബാസഡര്‍ ഡേവിഡ് ഫ്രീഡ്മാനായിരിക്കും ഇനി ഫലസ്തീന്‍ കാര്യങ്ങളില്‍ ഇടപെടുക.
അമേരിക്കന്‍ നയങ്ങള്‍ കൂടുതല്‍ ഇസ്രായിലിന് അനുകൂലമാക്കി മാറ്റിയ യു.എസ് പ്രസിഡന്റ് ട്രംപ് ഫലസ്തീനികള്‍ക്ക് നേരെ ആരംഭിച്ച പ്രതികാര നടപടികളുടെ തുടര്‍ച്ചയാണ് ഫലസ്തിനീലെ ഓഫീസ് അടച്ചുപൂട്ടാനാള്ള തീരുമാനം. നടപടിയെ ശക്തമായി വമര്‍ശിച്ച് ഫലസ്തീനികള്‍ രംഗത്തുവന്നു.
ജറൂസലം മുഴുവനായു ഇസ്രായിലിന്റെ ഭാഗമാണെന്ന് അമേരിക്ക അംഗീകരിച്ചിരിക്കയാണെന്ന് യു.എസ്. നീക്കത്തെ സ്വാഗതം ചെയ്ത ഇസ്രായില്‍ അനുകൂലികള്‍ പറഞ്ഞു.
അമേരിക്കയുടെ നയനിലപാടുകളിലെ മാറ്റമില്ല ഇതെന്നും യു.എസ് നയതന്ത്ര കാര്യാലയങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്ന നടപടിയാണെന്നും മൈക്ക് പോംപിയോ അവകാശപ്പെട്ടു.