Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യുവതികള്‍ നടപ്പന്തലില്‍; പടി ചവിട്ടിയാല്‍ നടയക്കാന്‍ നിര്‍ദേശം, വന്നത് ഭക്തരല്ലെന്ന് മന്ത്രി

സന്നിധാനം- ശബരിമല സന്ദര്‍ശനത്തിന് കനത്ത പോലീസ് കാവലില്‍ പ്രതിഷേധത്തിനിടെ മലയകയറിയ രണ്ടു യുവതികള്‍ നടപ്പന്തലിലെത്തി. കനത്ത പ്രതിഷേധത്തെ തുര്‍ന്ന് ഇവര്‍ യാത്ര നിര്‍ത്തി വച്ചിരിക്കുകയാണ്. ആന്ധ്ര പ്രദേശില്‍ നിന്നുള്ള മോജോ ടിവി റിപോര്‍ട്ടര്‍ കവിതയും എറണാകുളം സ്വദേശിയായ യുവതിയുമാണ് ശബരിമല കയറാനെത്തിയത്. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘമാണ് ഇവര്‍ക്ക് സുരക്ഷ ഒരുക്കുന്നത്. പോലീസ് ബലപ്രയോഗത്തിനില്ലെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും ഐജി ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് നടപ്പന്തലില്‍ നിന്ന് ഐജി പിന്മാറി പോലീസ് മേധാവിയുമായി ആശയവിനിമയം നടത്തി. ആചാരം ലംഘിച്ച് യുവതികള്‍ പതിനെട്ടാംപടി ചവിട്ടിയാല്‍ നട പൂട്ടി താക്കോര്‍ പന്തളം കൊട്ടാരത്തെ ഏല്‍പ്പിക്കണമെന്ന് തന്ത്രി കണ്ഠരര് രാജീവരോട് കൊട്ടാരം നിര്‍വാഹക സമിതി സെക്രട്ടറി പി.എന്‍ നാരായണ വര്‍ണ ആവശ്യപ്പെട്ടു.

അതേസമയം ശബരിമലയിലെത്തിയ യുവതികള്‍ ഭക്തരല്ലെന്നും ആക്ടവിസ്റ്റുകളാണെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള കേന്ദ്രമല്ല ശബരിമല. അവരെ കൊണ്ടു പോകുന്നതിന് അവരുടെ പശ്ചാത്തലം പോലീസ് അന്വേഷിക്കേണ്ടിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

അതിനിടെ, മലകയറിയ എറണാകുളം സ്വദേശി യുവതിയുടെ പനമ്പള്ളി നഗറിലെ വീടിനു നേരെ ആക്രമണമുണ്ടായി.
 

Latest News