Sorry, you need to enable JavaScript to visit this website.

യുവതിയെ തട്ടിക്കൊണ്ടുപോയതായി  സന്ദേശം; പിടിയിലായത് കമിതാക്കൾ

നാദാപുരം- യുവതിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയതായി വിവരം ലഭിച്ച ഉടൻ പോലീസ് ഉണർന്ന് പ്രവർത്തിച്ചപ്പോൾ പിടിയിലായത് കമിതാക്കൾ. വളയം പോലീസ് സ്റ്റേഷനിലാണ് കാറിലെത്തിയ സംഘം യുവതിയെ തട്ടിക്കൊണ്ടു പോയതായി ഫോണിൽ വിവരമെത്തുന്നത്. ഉടൻ തന്നെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വാഹനത്തിന്റെ നമ്പർ സഹിതം വിവരം നൽകി. നാദാപുരം, വളയം സ്റ്റേഷൻ പരിധികളിൽ പട്രോളിങ് നടത്തുകയായിരുന്ന എട്ട് മൊബൈൽ വാഹനങ്ങളും തിരച്ചിലിലേർപ്പെട്ടു. ജില്ലാ അതിർത്തികളിൽ പോലീസ് കാവൽ നിന്നു. കണ്ണൂർ ജില്ലാ അതിർത്തിയിൽ കാർ എത്തിയപ്പോൾ പോലീസ് തടഞ്ഞു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ തങ്ങൾ കമിതാക്കളാണെന്ന് ഇവർ അറിയിച്ചു. തലശേരി സ്വദേശിനിയായ യുവതിയും, കക്കട്ട് സ്വദേശിയായ യുവാവുമായിരുന്നു കാറിൽ. ഇവർ മലയോര കാഴ്ചകൾ ആസ്വദിക്കാനെത്തിയതായിരുന്നെന്നാണ് പറഞ്ഞത്. ഇവരെ ഒരു സ്ത്രീ തട്ടിക്കൊണ്ടു പോകുന്നതാണെന്ന് കരുതിയാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി ഇരുവരെയും അവർക്കൊപ്പം വിട്ടു.
 

Latest News