Sorry, you need to enable JavaScript to visit this website.

പാസ്‌വേഡ് ചോർന്നിട്ടില്ലെന്നു  ഫേസ്ബുക്ക്

ഫേസ്ബുക്കിലെ വിവരം ചോർത്തൽ തുടക്കത്തിൽ പ്രചരിച്ചതുപോലെ ഗുരുതരമാല്ലെന്ന അവകാശവാദവുമായി കമ്പനി. അഞ്ചു കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്നാണു രണ്ടാഴ്ച മുമ്പ് വെളിപ്പെടുത്തിയിരുന്നത്.  എന്നാൽ മൂന്നു കോടി ഉപയോക്താക്കളുടെ വിവരങ്ങൾ മാത്രമേ ചോർന്നിട്ടുള്ളൂ എന്ന്  സ്ഥിരീകരിച്ചതായി കമ്പനി വ്യക്തമാക്കുന്നു.
ഉപയോക്താക്കളുടെ പാസ്‌വേഡോ ബാങ്ക് ഇടപാട് സംബന്ധിച്ച വിവരങ്ങളോ ചോർന്നിട്ടില്ലെന്നും കമ്പനി അറിയിച്ചു. മറ്റു ആപ്പുകളെയും ചോർത്തൽ ബാധിച്ചില്ല. 
പേര്, ഇമെയിൽ വിലാസം, ഫോൺ നമ്പർ എന്നിവയാണ് ഒന്നരക്കോടിയോളം അക്കൗണ്ടുകളിൽനിന്ന് ചോർത്തിയത്. ബാക്കി അക്കൗണ്ടുകളിൽനിന്ന് ഫ്രണ്ട്‌സിന് കാണാൻ പറ്റുന്നത്രയും വിവരങ്ങളും ചോർത്തി. ഫേസ്ബുക്ക് ഉപയോഗിച്ചിരുന്ന വ്യൂആസ് സംവിധാനത്തിലെ  തകരാറാണ് ഹാക്കർമാർക്ക് അവസരം നൽകിയത്. ഇതു രണ്ടാഴ്ച മുമ്പ് പരിഹരിച്ചെന്നു ഫേസ്ബുക്ക് അറിയിച്ചു.
സാമ്പത്തിക തട്ടിപ്പ് നടത്താനാണ് ഹാക്കർമാർ വിരങ്ങൾ ചോർത്തിയതെന്ന് ക്രിമിനലുകൾ വിവരങ്ങൾ ചോർത്തിയതെന്ന് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. തോമസ് റീഡ് സംശയിക്കുന്നു.
 

Latest News