Sorry, you need to enable JavaScript to visit this website.

ശബരിമല: ആര്‍.എസ്.എസിനെതിരെ ഗുരുതര ആരോപണവുമായി ദേവസ്വം മന്ത്രി

തിരുവനന്തപുരം- ശബരിമലയില്‍ ആര്‍.എസ്.എസും ബി.ജെ.പിയും കലാപത്തിന് ആഹ്വാനം ചെയ്തതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. ഇതിനു തെളിവായി ഒരു ഓഡിയോ ക്ലിപ്പ് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. ഇരുമുടിക്കെട്ട് പോലുള്ള ഭാണ്ഡവുമെടുത്ത് കറുപ്പുമുടുത്ത് ഒന്നും രണ്ടും പേരായി നിലയ്ക്കല്‍ എത്തിച്ചേരണമെന്ന് ആഹ്വാനം ചെയ്യുന്നതാണ് ഓഡിയോ. നിലയ്ക്കല്‍ എത്തിയില്‍ ബന്ധപ്പെടേണ്ട നമ്പറും നല്‍കിയിട്ടുണ്ട്. ഇതുവഴി എന്താണ് പരിപാടിയെന്ന് ബി.ജെ.പി പ്രസിഡന്റ് ശ്രീധരന്‍ പിള്ള വ്യക്തമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
രാഷ്ട്രീയലാഭത്തിനുവേണ്ടി ബി.ജ.പെി സംഘര്‍ഷം സൃഷ്ടിക്കുകയാണെന്ന് മന്ത്രി  ആരോപിച്ചു. ആര്‍.എസ്.എസ് നേതാവാണ് ഓഡിയോക്കു പിന്നിലെന്ന് കടകംപള്ളി പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട് ശ്രീധരന്‍പിള്ള വ്യാജപ്രചാരണങ്ങള്‍ നടത്തുകയാണ്. ചരിത്രത്തിലാദ്യമായാണു ദേവസ്വം മന്ത്രി സന്നിധാനത്ത് അവലോകനയോഗം വിളിച്ചതെന്ന ശ്രീധരന്‍പിള്ളയുടെ പരാമര്‍ശത്തോടാണു കടകംപള്ളിയുടെ പ്രതികരണം. ഒക്ടബോര്‍ 28നാണു ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ടു സുപ്രീംകോടതി വിധി വരുന്നത്. അതിനുമുന്‍പ് ഒക്ടോബര്‍ ആദ്യവാരം ഒരു അവലോകനയോഗം തിരുവനന്തപുരത്തു ചേര്‍ന്നിരുന്നു. അന്നാണു സന്നിധാനത്തുവച്ച് അവലോകനയോഗം ചേരാനുള്ള തീരുമാനമെടുത്തത്. ആ യോഗത്തിന്റെ മിനിറ്റ്‌സ് പരിശോധിച്ചാല്‍ ഇതു മനസ്സിലാകും. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശബരിമലയില്‍ അവലോകനയോഗം ചേര്‍ന്നിരുന്നുവെന്നും കടകംപള്ളി പറഞ്ഞു.
 

Latest News