Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മൂന്നു ദിവസത്തിനകം മൂന്നു ചോരക്കുഞ്ഞുങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ 

പ്രതീകാത്മക ചിത്രം

മഞ്ചേരി- മൂന്നു ദിവസത്തിനകം മൂന്നു ചോരക്കുഞ്ഞുങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി. മൂന്നും ആൺകുഞ്ഞുങ്ങൾ. ഇവരെ മൂവരെയും നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.  ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ആദ്യ കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയോടനുബന്ധിച്ചുള്ള അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഏകദേശം പത്തു ദിവസം പ്രായവും മൂന്നര കിലോഗ്രാം തൂക്കവുമുള്ള ആൺകുഞ്ഞിനെ ആശുപത്രി അധികൃതർ എൻ.ഐ.സിയുവിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട ശേഷം ഇന്നലെ ഈ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറി. സമിതി കുഞ്ഞിനെ മലപ്പുറം മൈലപ്പുറത്തുള്ള ശിശുസംരക്ഷണ കേന്ദ്രത്തിലേൽപിച്ചു.രണ്ടാമത്തെ കുഞ്ഞിനെ ലഭിച്ചത് തിരൂരിൽ നിന്നാണ്. തിരൂർ ജില്ലാ ആശുപത്രിയിലെ ഡോ.കുമാരി സുകുമാരന്റെ വീട്ടുപടിക്കൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഈ കുഞ്ഞ്. പോലീസ് സഹായത്തോടെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറി.  സമിതി കുഞ്ഞിനെ ചികിത്സ നൽകുന്നതിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.  മഞ്ഞപ്പിത്ത ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ ഈ കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തെ അമ്മത്തൊട്ടിലിൽ നിന്നാണ് മൂന്നാമത്തെ കുഞ്ഞിനെ ലഭിച്ചത്. ഇന്നലെ മാതാവിനാൽ ഉപേക്ഷിക്കപ്പെട്ട ഈ കുഞ്ഞ് മഞ്ചേരി മെഡിക്കൽ കോളേജ് എൻ.ഐ.സി.യുവിൽ ചികിത്സയിലാണ്. കുഞ്ഞിന് നാലു ദിവസം പ്രായമുണ്ട്. ശിശുരോഗ വിദഗ്ധൻ ഡോ.ഷിബു കിഴക്കാത്രയുടെ നേതൃത്വത്തിൽ നഴ്‌സുമാരാണ് കുഞ്ഞിനെ പരിപാലിക്കുന്നത്.
 

Latest News