കെര്‍ച്- റഷ്യയോട് കൂട്ടിച്ചേര്‍ത്ത ക്രീമിയയില്‍ കോളേജിലുണ്ടായ വെടിവെപ്പില്‍ 19 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കെര്‍ച്ചിലെ ടെക്‌നിക്കല്‍ കോളേജില്‍ സഹപാഠികള്‍ക്കു നേരെ നിറയൊഴിച്ച 18 കാരനായ വിദ്യാര്‍ഥി സ്വയം ടെിവെച്ചു മരിച്ചുവെന്നും പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് സ്‌ഫോടനം നടന്നതായും ദൃക്‌സാക്ഷികളേയും ഉദ്യോഗസ്ഥരേയും ഉദ്ധരിച്ച് റിപ്പോര്‍ട്ടുണ്ട്. 2014-ല്‍ ഉക്രൈനില്‍ നിന്ന് ക്രീമിയയെ റഷ്യയോട് ചേര്‍ത്ത നടപടിയെ പാശ്ചാത്യ ശക്തികള്‍ ശക്തിയായി അപലപിച്ചിരുന്നു.
18 കാരനായ വഌഡിസ്ലാവ് റോസ്്‌ലിയാകോവ് കോളേജിലെ ക്ലസ് മുറികളില്‍ കയറി വെടിവെച്ചുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കോളേജ് ലൈബ്രറിയില്‍ അക്രമി വെടിയേറ്റു മരിച്ചു കിടക്കുന്ന ഫോട്ടോയാണ് റഷ്യന്‍ മാധ്യമങ്ങള്‍ കാണിച്ചത്. വെടിവെപ്പ് തുടങ്ങുന്നതിനു മുമ്പ് യുവാവ് കാന്റീനില്‍ ബോംബ് സ്‌ഫോടനം നടത്തിയിരുന്നുവെന്നും പ്രാദേശി ക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആദ്യം ഭീകരാക്രമണമാണെന്ന് പറഞ്ഞിരുന്ന റഷ്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വൈകിട്ട് കൂട്ടക്കൊലയാണെന്ന് തിരുത്തി. ക്രീമിയയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ അനുശോചനം അറിയിച്ചു.