അബഹ- ബാരിഖിലെ തലൂത്ത് അൽമൻദറിൽ വീടിന് തീപ്പിടിച്ച് പതിമൂന്നുകാരൻ വെന്തു മരിച്ചു. മറ്റു കുടുംബാംഗങ്ങൾ വീട്ടിലില്ലാത്ത സമയത്താണ് മാനസിക വൈകല്യമുള്ള ബാലൻ മുറിയിൽ തീ പടർന്നു പിടിച്ച് മരിച്ചത്. വീട്ടുമുറ്റത്ത് പ്രത്യേകം നിർമിച്ച മുറിയിലാണ് ബാലൻ കഴിഞ്ഞിരുന്നത്. സംഭവത്തെ കുറിച്ച് ഹൗസ് ഡ്രൈവറാണ് സുരക്ഷാ വകുപ്പുകളെ അറിയിച്ചത്. സുരക്ഷാ വകുപ്പുകൾ മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം മഹായിൽ ആശുപത്രി മോർച്ചറിയിലേക്ക് നീക്കി. സംഭവത്തിൽ സുരക്ഷാ വകുപ്പുകൾ അന്വേഷണം തുടരുകയാണ്.