Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ മൊബൈൽ ഫോൺ കടകളിൽ ജോലി ചെയ്ത വിദേശികൾ പിടിയിൽ 

ജിദ്ദ ഹിറാ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന വാണിജ്യ കേന്ദ്രത്തിലെ മൊബൈൽ ഫോൺ കടയിൽ ലേബർ ഓഫീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.

ജിദ്ദ- ഉത്തര ജിദ്ദയിൽ ജിദ്ദ ലേബർ ഓഫീസ് ഉദ്യോഗസ്ഥർ പോലീസുമായി സഹകരിച്ച് ചൊവ്വാഴ്ച രാത്രി നടത്തിയ മിന്നൽ പരിശോധനയിൽ സൗദിവൽക്കരണം ലംഘിച്ച് ജോലി ചെയ്ത മൂന്നു വിദേശികൾ പിടിയിലായി. 
ഹിറാ സ്ട്രീറ്റിൽ മൊബൈൽ ഫോ ൺ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന വാണിജ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന വിദേശികൾ സൗദി ജീവനക്കാർ ക്കും സ്ഥാപന ഉടമകൾക്കും പ്രയാസം സൃഷ്ടിക്കുന്നതായി സൗദി പൗരന്മാരിൽ ഒരാൾ ലേബർ ഓഫീസിൽ പരാതിപ്പെടുകയായിരുന്നു. ഉടൻ തന്നെ ലേബർ ഓഫീസ് അധികൃതർ വാണിജ്യ കേന്ദ്രത്തിൽ റെയ്ഡ് നടത്തി. വാണിജ്യ കേന്ദ്രത്തിലെ 27 മൊബൈൽ ഫോൺ കടകളിൽ പോലീസും ലേബർ ഓഫീസ് ഉദ്യോഗസ്ഥരും സഹകരിച്ച് പരിശോധനകൾ നടത്തി. 
ജിദ്ദ നഗരത്തെ വ്യത്യസ്ത മേഖലകളായി തിരിച്ചാണ് ലേബർ ഓഫീസ് ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ കടകൾ അടക്കം സൗദിവൽക്കരണം നിർബന്ധമാക്കിയ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തുന്നതെന്ന് മക്ക പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി അബ്ദുല്ല ആലുതാവി പറഞ്ഞു. 
സൗദിവൽക്കരണം പാലിക്കാത്തതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഹിറാ സ്ട്രീറ്റിലെ ഈ വ്യാപാര കേന്ദ്രം നേരത്തെ ജിദ്ദ നഗരസഭയുമായി സഹകരിച്ച് മക്ക പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖ അടപ്പിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മൊബൈൽ ഫോൺ കടകളിലും മറ്റു സ്ഥാപനങ്ങളിലും കണ്ടെത്തുന്ന തൊഴിൽ നിയമ ലംഘനങ്ങളെ കുറിച്ച് 19911 എന്ന നമ്പറിൽ ബന്ധപ്പെട്ടും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ വഴിയും അറിയിക്കാവുന്നതാണെന്ന് മക്ക പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ പബ്ലിക് റിലേഷൻസ് മേധാവി മിശ്അൽ അൽഖുറശി പറഞ്ഞു.  
 

Latest News