ആര്‍.എസ്.എസ് അക്രമം ഭക്തരുടെ തലയില്‍ കെട്ടിവെക്കേണ്ട, കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് മന്ത്രി കടകംപള്ളി

ശബരിമല- ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശന വിധിയുടെ പേരില്‍ വ്യാപക അക്രമം അഴിച്ചുവിടാന്‍ ആര്‍.എസ്.എസിനും സംഘത്തിനും ആരാണ് അനുമതി നല്‍കിയതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അക്രമം അഴിച്ചുവിട്ട് അത് ഭക്തരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് അക്രമത്തിന് മുന്നിലുള്ള ആര്‍.എസ്.എസ് നേതാക്കള്‍ ശ്രമിക്കുന്നത്. ഇതു അവരുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും മന്ത്രി സന്നിധാനത്ത് മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു. പുണ്യഭൂമിയിലെ ഈ രാഷ്ട്രീയക്കളി അവസാനിപ്പിക്കാന്‍ ബിജെപി തയാറാകണം. തീര്‍ത്ഥാടകര്‍ക്കു നേരെയുള്ള അക്രമം അനുവദിക്കില്ലെന്നും അക്രമം കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
 

Latest News