പയ്യന്നൂര്‍- ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു മരണം. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശികളായ ബിന്ദു ലാല്‍ (55) , സഹോദരിയുടെ മക്കളായ തരുണ്‍ (16), ഐശ്വര്യ(10) എന്നിവരാണ് മരിച്ചത്. പത്മാവതി, നിയ, അനിത, വിജിത എന്നിവര്‍ക്കാണ് പരിക്ക് ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേശീയപാതയില്‍ എടാട്ട് കേന്ദ്രവിദ്യാലയത്തിനു സമീപം പുലര്‍ച്ചെ നാലരയ്ക്കാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. തൃശൂരില്‍ നിന്നും മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് പോകുന്നവരാണ് അപകടത്തില്‍ പെട്ടത്. മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജിലാണ്.