പത്തനംതിട്ട- ശബരിമലയില്‍ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് പോലീസ് സുരക്ഷാ നടപടികള്‍ ശക്തമാക്കിയതിനിടെ, പമ്പയില്‍ സുരക്ഷയൊരുക്കാനെത്തിയ വനിതാ പോലീസുകാരെ അയ്യപ്പ ധര്‍മ സേന തടഞ്ഞു.
യുവതികളടക്കം ആര്‍ക്കുവേണമെങ്കിലും ശബരിമലയില്‍ ദര്‍ശനം നടത്താമെന്നും പോലീസ് സൗകര്യം ഒരുക്കുമെന്നും ഐ.ജി മനോജ് ഏബ്രഹാം പറഞ്ഞു.
നിലയ്ക്കല്‍, പമ്പ, ശബരിമല പ്രദേശങ്ങള്‍ പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാണ്. ആരേയും തടയാനോ പരിശോധിക്കാനോ അനുവദിക്കില്ല. നിയമം നടപ്പാക്കുമെന്ന് ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള ഐ.ജി പറഞ്ഞു.
റോഡില്‍ തടസ്സമുണ്ടാക്കി ഭക്തരെ തട?ഞ്ഞ സംഭവത്തില്‍ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 11 പേരെ കസ്റ്റഡിയില്‍ എടുത്തു. ശബരിമല പ്രദേശത്ത് ഒരുതരത്തിലുള്ള സമരവും അനുവദിക്കില്ല. പോലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ശബരിമല നട തുറക്കുന്നതുമായി ബന്ധപ്പെട്ട പോലീസ് വിന്യാസം ഇന്നാണ് പൂര്‍ത്തിയായതെന്നും ചൊവ്വാഴ്ചത്തെ സംഭവങ്ങള്‍ അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.