ഓട്ടം പോകാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ യുവാവ് കുത്തിക്കൊന്നു

തിരൂര്‍- തിരൂരിനടുത്ത പറവണ്ണയില്‍ ഓട്ടോ ഡ്രൈവറെ യുവാവ് കുത്തിക്കൊന്നു. ഓട്ടം പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ആക്രമി ഓട്ടോ ഡ്രൈവറായ കളരിക്കല്‍ യാസീന്‍ (40) അക്രമത്തിനിരയായത്. പ്രതിയായ പറവണ്ണ സ്വദേശി പള്ളത്ത് ആദം മുങ്ങി. ഇയാളെ പോലീസ് തെരയുകയാണ്. ചൊവ്വാഴ്ച വൈകുന്നേരം ഏഴര മണിയോടെയാണ് പറവണ്ണ അങ്ങാടിയിലാണ് സംഭവം. സ്വഭാവദൂഷ്യമുള്ള ആദം ട്രിപ് വിളിച്ചപ്പോള്‍ യാസീന്‍ പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് ആദം യാസീനെ കുത്തിയത്. ഗുരുതരാവസ്ഥയിലായ യാസീനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. ആക്രമി ഓട്ടോറിക്ഷ അടിച്ചു തകര്‍ക്കുകയും ചെയ്താണ് മുങ്ങിയത്. ആദ്യം മദ്യലഹരിയിലായിരുന്നു. സംഭവത്തില്‍ ആദമിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ കണ്ടെത്താന്‍ ഊര്‍ജ്ജിത തെരച്ചില്‍ നടത്തി വരികയാണ് പോലീസ്.
 

Latest News